മുതലയുടെ ആക്രമണത്തില്‍ നിന്നും മൃഗശാല ജീവനക്കാരിക്ക് അത്ഭുത രക്ഷ; യുവാവിന്റെ ധീരതയ്ക്ക് കൈയടി

September 1, 2021
Man wrestles alligator after it grabs zookeeper

വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന നിരവധി സംഭവങ്ങള്‍ക്ക് നാം സാക്ഷികളാകാറുണ്ട്. സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ സൈബര്‍ ഇടങ്ങളിലും ശ്രദ്ധ ആകര്‍ഷിയ്ക്കുന്നു. മുതലയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു യുവതിയുടെ കഥയും ശ്രദ്ധ നേടുകയാണ്.

മൃഗശാല ജീവനക്കാരിയെ മുതല ആക്രമിച്ചപ്പോള്‍ രക്ഷകനായി എത്തുകയായിരുന്നു മൃഗശാല സന്ദര്‍ശിക്കാനെത്തിയ ഒരു യുവാവ്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ അദ്ദേഹം നടത്തിയ സമയോചിതമായ ഇടപെടലാണ് ജീവനക്കാരിക്ക് രക്ഷയായത്. അമേരിക്കയിലെ യൂറ്റായിലുള്ള വെസ്റ്റ് വാലി സിറ്റിയിലെ സ്‌കെയില്‍സ് ആന്‍ഡ് ടെയില്‍സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

Read more: 1316 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ഹോട്ടല്‍ ഇപ്പോഴും പ്രവര്‍ത്തനസജ്ജം

മുതലയുടെ ടാങ്കിന് സമീപത്തു നിന്നും അതിന് ഭക്ഷണം കൊടുക്കവെ ജീവനക്കാരിയുടെ കൈയില്‍ മുതല കടി മുറുക്കുകയായാരുന്നു. വേര്‍പെടുത്താന്‍ ജീവനക്കാരി ശ്രമിച്ചെങ്കിലും നടന്നില്ല. മാത്രമല്ല യുവതി മുതലയ്‌ക്കൊപ്പം വെള്ളത്തിലേയ്ക്ക് വീഴുകയും ചെയ്തു. ഇത് കണ്ടുകൊണ്ടു നിന്ന ഒരാള്‍ ഉടന്‍ തന്നെ വെള്ളത്തിലേയ്ക്ക് ഇറങ്ങി. അദ്ദേഹത്തിന്റെ ഇടപെടലാണ് മുതലയില്‍ നിന്നും ജീവനക്കാരിയ്ക്ക് രക്ഷയായത്. ഡോണി എന്നാണ് ഈ യുവാവിന്റെ പേര്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഡോണിയുടെ ധീരതയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Story highlights: Man wrestles alligator after it grabs zookeeper