കുഞ്ഞുലൂക്കയ്ക്ക് ഒപ്പം വിവാഹ വാർഷികം ആഘോഷിച്ച് മിയയും അശ്വിനും- വിഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മിയയ്ക്ക് അടുത്തിടെയാണ് മകൻ പിറന്നത്. മകൻ ലൂക്കയുടെ വിശേഷങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്റെ ബാപ്റ്റിസം ചടങ്ങിന്റെ ചിത്രങ്ങളും അടുത്തിടെ മിയ പങ്കുവെച്ചത്.
ഇപ്പോഴിതാ, കുഞ്ഞുലൂക്കയ്ക്ക് ഒപ്പം വിവാഹ വാർഷികം ആഘോഷിക്കുന്ന മിയയുടെയും അശ്വിന്റെയും വിഡിയോയാണ് ശ്രദ്ധനേടുന്നത്. മിയയാണ് വിഡിയോ പങ്കുവെച്ചത്. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്.
കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ചെറിയ രീതിയിലാണ് മിയയുടെ വിവാഹ നിശ്ചയം മുതലുള്ള എല്ലാ ചടങ്ങുകളും നടന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹം. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്.
പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.
Story highlights- miya and ashwin wedding anniversary