‘എക്‌സലന്റ്’; ഹോമിനെ പ്രശംസിച്ച് മോഹന്‍ലാലും

September 3, 2021

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് #ഹോം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തെ നിരവധിപ്പേര്‍ പ്രശംസിച്ചിരുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ഹോം പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ട്. മലയാൡകളുടെ പ്രിയതാരം മോഹന്‍ലാലും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മികച്ച ചിത്രം, ഇനിയും തുടരുക എന്നാണ് ഹോമിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് മോഹന്‍ലാല്‍ അയച്ച സന്ദേശം.

അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥപാത്രതതെ അദ്ദേഹം പരിപൂര്‍ണതയിലെത്തിച്ചു. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ‘ഇനി മേലാൽ അങ്ങനെ ഡാൻസ് ചെയ്യത്തില്ല’; മേഘ്‌നക്കുട്ടിയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ലാലേട്ടൻ

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. രാഹുല്‍ സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്‍, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Mohanlal Congratulates Home Movie