‘എന്റെ ഇഷ്ട കഥാപാത്രമായിരുന്നു അവൾ’- രാജാ റാണിയുടെ എട്ടാം വാർഷികത്തിൽ ഓർമ്മകൾ പങ്കുവെച്ച് നസ്രിയ
മലയാളത്തിന്റെ പ്രിയനടി നസ്രിയ തമിഴകത്തിന്റെയും ഹൃദയം കവർന്നത് ഒരൊറ്റ സിനിമയിലൂടെയാണ്. രാജാ റാണി എന്ന ചിത്രത്തിലെ കീർത്തന എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നസ്രിയ പിന്നീട് തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറി. ആര്യ, നയൻതാര, ജയ് എന്നിവർക്കൊപ്പമാണ് നസ്രിയ രാജാ റാണി എന്ന സിനിമയിൽ വേഷമിട്ടത്.
ഇപ്പോഴിതാ, ചിത്രം എട്ടുവർഷങ്ങൾ പിന്നിടുമ്പോൾ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നസ്രിയ. സിനിമയിലെ ഏറ്റവും ഹിറ്റായ രംഗം പങ്കുവെച്ചുകൊണ്ടാണ് നസ്രിയ ഓർമ്മകൾ പങ്കുവെച്ചത്.
read More: ‘കിരീടം പാലം’ ഇനി ടൂറിസം കേന്ദ്രം; പ്രഖ്യാപനവുമായി മന്ത്രി വി ശിവന്‍കുട്ടി
‘രാജാ റാണിയുടെ 8 വർഷം …’ബ്രദർ ലവ്’ന്റെ 8 വർഷം … കീർത്തനയുടെ 8 വർഷം. പ്രണയം. എന്റെ ഇഷ്ട കഥാപാത്രമായിരുന്നു അവൾ ‘. ആ കഥാപാത്രത്തിന് അറ്റ്ലീക്ക് നന്ദിയും അറിയിച്ചു നസ്രിയ. ജിവി പ്രകാശ് കുമാർ സംഗീതം നൽകിയ ഹിറ്റ് പ്രണയചിത്രത്തിൽ സത്യരാജ്, സന്താനം, സത്യൻ എന്നിവരും വേഷമിട്ടിരുന്നു.’നേരം’, ‘വായൈ മൂടി പേസവാ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നസ്രിയ തമിഴകത്ത് സുപരിചിതയായത്. ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Story highlights- nazriya fahad about raja raani movie