പ്രണയനായകന്മാർ ആദ്യമായി ഒന്നിക്കുമ്പോൾ- ശ്രദ്ധേയമായി ‘ഒറ്റ്’ ചിത്രീകരണ വിഡിയോ

മലയാള സിനിമയിൽ രണ്ടു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ കുഞ്ചാക്കോ ബോബൻ തമിഴകത്തേക്ക് ചുവടുവയ്ക്കുകയാണ് ഒറ്റ് എന്ന ചിത്രത്തിലൂടെ. അരവിന്ദ് സ്വാമിക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഒറ്റിൽ വേഷമിടുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രണയ നായകന്മാർ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.
അതേസമയം, രണ്ട് സുഹൃത്തുക്കളെയും അവരുടെ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുങ്ങുന്നത്. മംഗലാപുരത്തിനും മുംബൈയ്ക്കുമിടയിലാണ് കഥ നടക്കുന്നത്. റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ റീലീസ് ചെയ്യും. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
മുംബൈയിൽ ഇടവേളയ്ക്ക് ശേഷം പുനഃരാരംഭിച്ച ഒറ്റിന്റെ ചിത്രീകരണ വിഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
Read More: നിത്യ ദാസിനും മകൾക്കുമൊപ്പം നൃത്തവുമായി നവ്യ നായർ- വിഡിയോ
ദി ഷോ പീപ്പിള്‍-ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ എച്ച് കാശിഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
Story highlights- ottu movie shooting started