ഹിറ്റ് ഗാനത്തിന് താളമിട്ട് പൃഥ്വിരാജ്- വിഡിയോ പങ്കുവെച്ച് സുപ്രിയ

മലയാള സിനിമയുടെ യുവ പ്രതീക്ഷകളെ വാനോളം ഉയർത്തുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു നടൻ എന്നതിൽ ഒതുങ്ങി നിൽക്കാതെ നിർമാതാവ്, ഗായകൻ, സംവിധായകൻ എന്നിങ്ങനെ എല്ലാ മേഖലകളിലും പൃഥ്വിരാജ് കയ്യൊപ്പ് പതിപ്പിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ പൃഥ്വിരാജ് ഇപ്പോഴിതാ, ഹിറ്റ് ഗാനത്തിന് താളംപിടിക്കുന്ന വിഡിയോ ശ്രദ്ധനേടുകയാണ്.
സുപ്രിയയാണ് കഹോൺ ഡ്രമ്മിൽ പൃഥ്വിരാജ് താളംപിടിക്കുന്ന വിഡിയോ പങ്കുവെച്ചത്. ‘മാനികെ മാങ്കേ ഹിതേ’ എന്ന ശ്രീലങ്കൻ ഗാനത്തിനാണ് പൃഥ്വിരാജ് മനോഹരമായി താളമിടുന്നത്. ‘ജെടിയോടൊപ്പമുള്ള സംഗീത രാത്രികൾ.. ഒപ്പം നല്ല ഫുഡും’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, മോഹൻലാലിനെ നായകനാക്കി ലൂസിഫർ സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ചതാണ് പൃഥ്വിരാജ് സുകുമാരൻ. സിനിമയ്ക്ക് എമ്പുരാൻ എന്ന പേരിൽ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. അതിനു മുൻപ് തന്നെ ബ്രോ ഡാഡി എന്ന ചിത്രവുമായി തിരക്കിലായിരിക്കുകയാണ് താരം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ ആണ് ചിത്രത്തിൽ നായകൻ.
Read More: മിന്നല്‍ മുരളി; മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ഇനി പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പുറത്ത്
മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
Story highlights- prithviraj’s manike maange song video