‘രണ്ടു പേര് ചേർന്നാലാണ് അതിഥിയുടെ കഥാപാത്രം പൂർണ്ണമാവുന്നത്’- ശ്രിതക്കും ശ്രുതിക്കും നന്ദി പറഞ്ഞ് രഞ്ജിത്ത് ശങ്കർ
രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും ഒന്നിച്ച പുതിയ ചിത്രമാണ് ‘സണ്ണി’. ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തി. മികച്ച അഭിപ്രായം മുന്നേറുന്ന ചിത്രത്തിൽ മുഖം വെളിപ്പെടുത്താതെ ഒരു നായികയുമുണ്ടായിരുന്നു. ഇപ്പോഴിതാ, നായികയെയും നായികയുടെ ശബ്ദത്തിന്റെ ഉടമയെയും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.
രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
രണ്ടു പേര് ചേർന്നാലാണ് അതിഥിയുടെ കഥാപാത്രം പൂർണ്ണമാവുന്നത്.ശ്രിതയുടെ മുഖവും ശ്രുതിയുടെ ശബ്ദവും. ശ്രിതയെ ആദ്യം പരിചയപ്പെടുന്നത് മേരിക്കുട്ടിയുടെ സമയത്താണ്.അന്നെന്തോ അത് നടന്നില്ല. മുഖമില്ലാത്ത അതിഥി സാധാരണ നിലക്ക് ഒരു നായികയും ചെയ്യാൻ താത്പര്യപ്പെടാത്ത വേഷമാണ്. ഷൂട്ടിനിടയിലാണ് ശ്രിതയെ വിളിക്കുന്നത്. സന്തോഷത്തോടെ ശ്രിത വന്നു.ഞങ്ങളുടെ അതിഥി ആയി മാറി. സണ്ണിയിലെ എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഷോട്ട് അതിഥിയുടെ അവസാന ലിഫ്റ്റ് ഷോട്ട് അണ്. ഷൂട്ട് ന് തൊട്ടു മുമ്പാണ് ശ്രുതി തിരക്കഥ എഴുതിയ പുത്തൻ പുതു കാലം റിലീസ് ആവുന്നത്. അതേ കുറിച്ച് സംസാരിച്ചു സംസാരിച്ചു ഞങ്ങൾ അതിഥിയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. അതിഥിയുടെ കാരക്ടർ ഫോർമേഷനിൽ ശ്രുതിയുടെ ഒരുപാട് കോണ്ട്രിബൂഷൻ ഉണ്ട്.കമലക്ക് ശേഷം പുതിയൊരു ശബ്ദം എന്നന്വേഷിച്ചു കുറെ നടന്നെങ്കിലും അവസാനം അതിഥിക്ക് ഡബ്ബ് ചെയ്യാൻ എനിക്ക് ശ്രുതിയെ തന്നെ വിളിക്കേണ്ടി വന്നു. ശ്രുതി അത് ഏറ്റവും മനോഹരം ആക്കുകയും ചെയ്തു.
ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സണ്ണി. പ്രമുഖ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ സണ്ണി എന്ന ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്.
Read More: ‘എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു’- മോനിഷയുടെ ഓർമ്മകളിൽ മനോജ് കെ ജയൻ
‘ഡാർവിന്റെ പരിണാമം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശങ്കർ ശർമ്മ ‘സണ്ണി’ക്ക് സംഗീതം നൽകുന്നു. ഷമ്മർ മുഹമ്മദ്, ദേശീയ അവാർഡ് ജേതാവ് സിനോയ് ജോസഫ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. അതേസമയം, ജയസൂര്യയ്ക്കൊപ്പം ഏഴാമത്തെ ചിത്രമാണ് രഞ്ജിത്ത് ശങ്കറിന്റേത്. ‘പുണ്യാളൻ അഗർബത്തീസ്’, ‘സു..സു … സുധിവത്മീകം’, ‘പ്രേതം’, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’, ‘ഞാൻ മേരിക്കുട്ടി’, ‘പ്രേതം 2’ എന്നീ സിനിമകൾക്കായി ഇരുവരും നേരത്തെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
Story highlights- ranjith sankar about shritha and shruthi