‘എന്റെ ജീവിതത്തിൽ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം’- ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഓർമ്മകളിൽ സെന്തിൽ കൃഷ്ണ

ടെലിവിഷൻ കോമഡി സിരീയലുകളിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സെന്തിൽ കൃഷ്ണ. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ വേഷത്തിൽ എത്തിയതോടെ സെന്തിലിന്റെ സിനിമാജീവിതത്തിൽ വലിയൊരു വഴിത്തിരിവും സംഭവിച്ചു. ചിത്രം റിലീസ് ചെയ്ത് മൂന്നുവർഷം പിന്നിടുമ്പോൾ ഹൃദ്യമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് സെന്തിൽ കൃഷ്ണ.
സെന്തിൽ കൃഷ്ണയുടെ കുറിപ്പ്
സെപ്റ്റംബർ 28 എന്റെ ജീവിതത്തിൽ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം.. സിനിമ എന്ന എന്റെ സ്വപ്നങ്ങൾക്ക് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയൻ സാറിനെ ഈ നിമിഷത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു… ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥൻമാർക്കും.ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛൻ.എന്റെ ഉയർച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ളഎന്റെ അമ്മ,ഭാര്യ,ചേട്ടന്മാർ. ബന്ധുക്കൾ, ചങ്ക് സുഹൃത്തുക്കൾ. എന്റെ നാട്ടുകാർ.ചാലക്കുടിക്കാരൻ ചങ്ങാതി സിനിമയുടെ പോസ്റ്റർ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാൻ അറിയാത്തതുമായ് സുഹൃത്തുക്കൾ.
റീലിസിങ് ദിവസം ഫ്ലെക്സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങൾ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കൾ, മിമിക്രി, സീരിയൽ സിനിമ രംഗത്തെ കലാകാരന്മാരായ സുഹൃത്തുക്കൾ, ലൊക്കേഷനിൽ രാവിലെ ചെല്ലുമ്പോൾ ചിരിച്ച മുഖവുമായി ചൂട് ചായതരുന്ന പ്രോഡക്ഷനിലെ എന്റെ അനുജനമാര്, പ്രൊഡക്ഷൻ കൺട്രോളർമാർ,പ്രൊഡ്യൂസർ,മേക്കപ്പ്, കോസ്റ്റും, ആർട്ട്, യൂണിറ്റ്,ക്യാമറ ഡിപ്പാർട്മെന്റ്, സ്ക്രിപ്റ്റ് റൈറ്റ്ർ, കോറിയിഗ്രാഫർ, എഡിറ്റർ സഹസംവിധായകർ, ഡ്രൈവേഴ്സ്,PRO വർക്കേഴ്സ്,എന്റെ സഹപ്രവർത്തകരായ ആർട്ടിസ്റ്റുകൾ,എന്റെ തെറ്റുകുറ്റങ്ങൾ കണ്ട് എന്നെ എന്നും സ്നേഹികുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നഎന്റെ പ്രിയപ്പെട്ട പ്രേക്ഷ്‌കർ.എല്ലാവരെയും ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായിട്ടു 3വർഷങ്ങൾ തികയുന്ന ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർമിക്കുന്നു… ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് സ്വന്തം സെന്തിൽ കൃഷ്ണ.
Read More: ‘പ്രപഞ്ചത്തിന്റെ കൈ’- വിസ്മയിപ്പിച്ച് നാസ പുറത്തുവിട്ട ചിത്രം
അതേസമയം, കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പിൽ നടൻ സെന്തിൽ കൃഷ്ണയാണ് നായകനായി എത്തുന്നത്. ഡാർക്ക് ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ഉടുമ്പ്.
Story highlights- senthil krishna about chalakkudikkaran changathi movie