രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തത് 45,352 കൊവിഡ് കേസുകൾ; 32,097 കേസുകളും കേരളത്തിൽ
രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ആകെ പോസിറ്റീവ് കേസുകളുടെ 75 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 32,097 കേസുകളാണ്.
ഇന്ത്യയിൽ 366 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു. 3,99,778 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 34,791 പേർ ഇന്ത്യയിൽ രോഗമുക്തരായി. ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയത് 3,20,63,616 പേരാണ്. ഇന്നലെ മാത്രം 366 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,39,895 ആയി ഉയർന്നു.
Read also; ‘ഇനി മേലാൽ അങ്ങനെ ഡാൻസ് ചെയ്യത്തില്ല’; മേഘ്‌നക്കുട്ടിയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ലാലേട്ടൻ
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. 188 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് കേരളത്തിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ കൊവിഡ് മരണം 21,149 ആയി. സംസ്ഥാനത്ത് 38,60,248 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 5,68,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Story highlights; 45,352 New covid cases reported in India