‘ഓപ്പറേഷൻ ജാവ’യ്ക്ക് ശേഷം ‘സൗദി വെള്ളക്ക CC225/2009’ ഒരുക്കാൻ തരുൺ മൂർത്തി
ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനേതാക്കളായ ബാലു വർഗീസ്, ലുക്മാൻ അവരൻ, ബിനു പപ്പു, ഇർഷാദ്, ഷൈൻ ടോം ചാക്കോ, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, ഓപ്പറേഷൻ ജാവയ്ക്ക് ശേഷം സൗദി വെള്ളയ്ക്ക എന്ന ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തരുൺ മൂർത്തി.
ഷൂട്ടിംഗ് ആരംഭിച്ച സൗദി വെള്ളക്ക CC225/2009 ഒരു കുടുംബ ചിത്രമാണ്. ലുക്മാൻ, നവാഗതയായ ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, സൃന്ദ എന്നിവരാണ് താരങ്ങൾ. ഈ ചിത്രത്തിലൂടെ എൺപതോളം പുതുമുഖ താരങ്ങളും അഭിനയ ലോകത്തേക്ക് എത്തുന്നുണ്ട്. ചെല്ലാനം, തോപ്പുംപടി, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് ഈ സിനിമ ചിത്രീകരിക്കുക. ഛായാഗ്രഹണം ശരൺ വേലായുധൻ. നിഷാദ് യൂസഫ് എഡിറ്റർ. നവാഗതനായ പാലി ഫ്രാൻസിസ് ആണ് സംഗീതസംവിധായകൻ.
Read More: യുവതാരനിരയുമായി ത്രയം ഒരുങ്ങുന്നു
അതേസമയം, തരുൺ മൂർത്തിയുടെ ആദ്യ ചിത്രമായ ‘ഓപ്പറേഷൻ ജാവ’ സൈബർ സെൽ ടീം നടത്തിയ അന്വേഷണത്തിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരിയിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. അതുകൊണ്ട് തിയേറ്ററുകളിലും മികച്ച പ്രതികരണം ലഭിച്ചു.
Story highlights- Tharun Moorthy’s next Saudi Vellakka