ഈ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും
അമിതമായ രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രെഷര്‍ ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചെറുപ്പക്കാരില്‍ പോലും രക്തസമ്മര്‍ദ്ദം അധികമാകാറുമുണ്ട്. കൃത്യതയില്ലാത്ത ജീവിത ശൈലിയും വ്യായാമക്കുറവും ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഉപയോഗവുമൊക്കെയാണ് പലരിലും രക്തസമ്മര്‍ദ്ദം അമിതമാകാന്‍ കാരണം. എന്നാല്‍ ഒരു പരിധി വരെ ഭക്ഷണ കാര്യത്തില്‍ കരുതല്‍ നല്കിയാല് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിയ്ക്കും.
ഇതിനായി എന്തെല്ലാം ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് പരിചയപ്പെടാം. ബ്ലഡ് പ്രെഷര്‍ നിയന്ത്രിക്കാന്‍ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫ്ളവനോയിഡുകള്‍ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ മനുഷ്യ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
Read more: തെരുവിലിരുന്ന് പഠിച്ച അസ്മയ്ക്ക് ഒടുവില്‍ വീടൊരുങ്ങി
അതുപോലെ തന്നെ സ്ട്രോബറിയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. ആപ്പിളിലേത് പോലെ തന്നെ സ്ട്രോബറിയിലും ഫ്ളവനോയിഡ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഫ്ളവനോയിഡുകളാല്‍ സമ്പന്നമാണ് ഓറഞ്ചും. ധാരളം ആന്റിഓക്ഡിസന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുള്ള ഓറഞ്ചും അനിയന്ത്രിതമായ ബിപിയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ചായയിലും ഫ്ളവനോയിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തസമ്മര്‍ദ്ദം അധികമായവര്‍ക്ക് ചായയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ സവോളയും ബിപി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഈ ക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് മാത്രം ബിപി കുറയില്ല. അതിന് കൃത്യമായ വൈദ്യ സഹായവും വ്യായാമവുമെല്ലാം ഉറപ്പാക്കേണ്ടതുണ്ട്.
Story highlights: These foods help to reduce blood pressure