ദേശീയ പുരസ്കാര ജേതാവിനൊപ്പം വിജയ്; പുതിയ ചിത്രം ഒരുങ്ങുന്നു

ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് നടൻ വിജയ്. ഇപ്പോഴിതാ, ദേശീയ പുരസ്കാര ജേതാവായ സംവിധായകനൊപ്പം പ്രവർത്തിക്കാനൊരുങ്ങുകയാണ് താരം. തെലുങ്ക് സംവിധായകനായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി വേഷമിടുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. താൽകാലികമായി ദളപതി 66 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
‘ഊപ്പിരി’, ‘യേവാടു’,’ മഹർഷി’ എന്നിവയുൾപ്പെടെ ഹിറ്റ് തെലുങ്ക് ചിത്രങ്ങൾ സംവിധാനം ചെയ്ത വംശി സിനിമാലോകത്ത് പ്രശസ്തനാണ്. അതേസമയം, നെൽസൺ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. പൂജ ഹെഗ്ഡെ ആണ് നായിക. അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിന് സംഗീതം നൽകുന്നു. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്, റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Read More: ഡിക്യു ബോയിയെ കണ്ട ‘ഒറ്റ്’ ബോയിസ്; ലൊക്കേഷന്‍ ചിത്രവുമായി കുഞ്ചാക്കോ ബോബന്
വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റേതായി പുറത്തെത്തിയ പോസ്റ്ററുകളും ഈ സൂചന ശരിവയ്ക്കുന്നു.
Story highlights- Vijay teams up with Vamshi Paidipally