ബിഎംഡബ്ല്യു ആർ 1200 ജിഎസ് സ്പോർട്സ് ബൈക്കിൽ ഇന്ത്യ ചുറ്റി അജിത്ത്- ചിത്രങ്ങൾ

October 23, 2021

അഭിനയമികവുകൊണ്ടും മാത്രമല്ല പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്കൊണ്ടും ആരാധകര്‍ക്ക് പ്രിയങ്കരനാണ് തല അജിത്ത്. വാഹനങ്ങളോടുള്ള താരത്തിന്റെ പ്രണയവും യാത്രകളുമെല്ലാം ചലച്ചിത്രമേഖലയ്ക്ക് അകത്തും പുറത്തും ചര്‍ച്ചയായതാണ്. ഇപ്പോഴിതാ, വീണ്ടും വാർത്തകളിൽ നിറയുകയാണ് അജിത്തിന്റെ യാത്രകൾ. വലിമയ് എന്ന ചിത്രത്തിന്റെ ഹൂറിംഗ് പൂർത്തിയാക്കിയ ശേഷം ഇരു ദീർഘ യാത്രയിലാണ് അജിത്ത്. താരത്തിനെ കണ്ടുമുട്ടുന്നവർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്.

ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറും അജിത്തിനെ ബൈക്ക് ട്രിപ്പും ഇന്ത്യൻ സൈന്യത്തിലെ സൈനികർക്കൊപ്പമുള്ള നിമിഷങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്.’ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിൽ നിന്നും ഓരോ സ്വപ്നവും സാക്ഷാത്കരിക്കുന്നതിൽ നിന്നും അവനെ തടയാൻ യാതൊന്നിനും കഴിയില്ല. സാർവത്രികമായി സ്നേഹിക്കുന്നു…’- ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു.

Read More: സൂപ്പർ ഡാഡിന് മക്കൾ ഒരുക്കിയ സർപ്രൈസ്- പിറന്നാൾ ചിത്രവുമായി ജോജു ജോർജ്

ബോണി കപൂറിന്റെ നിര്മാണത്തിലാണ് വലിമയ് ഒരുങ്ങുന്നത്. നേരത്തേ, ഇരുവരും ഹിന്ദി ഹിറ്റായ പിങ്കിന്റെ റീമേക്കായ നേർകൊണ്ട പാർവൈയിൽ സഹകരിച്ചിരുന്നു. അജിത്തിന്റെ മറ്റ് നിരവധി ഫോട്ടോകൾക്ക് അനുസരിച്ച് ഇന്ത്യയിലുടനീളമുള്ള പല സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിക്കുന്നതായി മനസിലാക്കാം. അമൃത്സറിലെ വാഗാ ബോർഡർ സന്ദർശിച്ചു, കൂടാതെ രാജ്യ തലസ്ഥാനമായ ഡൽഹിയിലും അദ്ദേഹം എത്തി. ബിഎംഡബ്ല്യു ആർ 1200 ജിഎസ് സ്പോർട്സ് ബൈക്കിലാണ് ജനപ്രിയ താരം സഞ്ചരിക്കുന്നത്.

Story highlights- ajith’s all india trip