ഏഴു നായികമാർക്കൊപ്പം സൈക്കോളജിക്കൽ ത്രില്ലറുമായി പ്രഭുദേവ- ശ്രദ്ധനേടി ബഗീരാ ട്രെയ്‌ലർ

October 9, 2021

സിനിമയുടെ തിരഞ്ഞെടുപ്പുകളിൽ വളരെയധികം ശ്രദ്ധാലുവാണ് നടൻ പ്രഭേവ. ഇപ്പോഴിതാ, തമിഴകത്ത് ഒരു സൈക്കോളജിക്കൽ ത്രില്ലറുമായി എത്തുകയാണ് താരം. അധിക് രവി സംവിധാനം ചെയ്ത ബഗീരാ എന്ന ചിത്രത്തിലാണ് പ്രഭുദേവ ഇപ്പോൾ വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ജനകളുടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ എത്തുന്ന കഥാപാത്രമായാണ് പ്രഭുദേവ വേഷമിടുന്നത്.

ഇതിനകം പുറത്തിറങ്ങിയ ടീസറിനേക്കാൾ ശ്രദ്ധനേടിയത് ട്രെയിലറാണ്. കൂടാതെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവും എത്തി. പ്രഭുദേവ ചിത്രത്തിൽ വ്യത്യസ്ത ഭാവങ്ങളിലാണ് എത്തുന്നത്. സിനിമയിൽ 27 വർഷം പൂർത്തിയാക്കിയ പ്രഭുദേവയ്ക്ക് ബഗീരാ വളരെയധികം പ്രത്യേകത നിറഞ്ഞതാണ്.

Read More: ഇനി അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാൻ ഡെലീഷ്യ- 60,000 ലിറ്ററിന്റെ ടൈലർ ഓടിക്കാൻ ഇരുപത്തിമൂന്നുകാരി

ഒരു സ്ത്രീവേഷത്തിലും, കഷണ്ടിയുള്ള വേഷത്തിലും ട്രെയിലറിൽ പ്രഭുദേവയെ കാണാം. സൈക്കോളജിക്കൽ ത്രില്ലറിൽ ഏഴ് നായികമാരുണ്ട്- അമൈറ ദസ്തൂർ, രമ്യാ നമ്പീശൻ, ജനനി അയ്യർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ, സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗണേശൻ ശേഖർ സംഗീതം നൽകിയിരിക്കുന്നു.

Story highlights- bhageera trailer