മാലാഖ ചേലിൽ ഭാവന- മനോഹരം ഈ വിഡിയോ

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത് നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, മനോഹരമായൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
പ്രത്യേകം സജ്ജീകരിച്ച അതിമനോഹരമായൊരു ലൊക്കേഷനിൽ മാലാഖ പോലെ എത്തുന്ന വിഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവനയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ് ‘ഇൻസ്‌പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്.
Read More: ഏഴു നായികമാർക്കൊപ്പം സൈക്കോളജിക്കൽ ത്രില്ലറുമായി പ്രഭുദേവ- ശ്രദ്ധനേടി ബഗീരാ ട്രെയ്‌ലർ
2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
Story highlights- bhavana amazing photoshoot video