‘കുട്ടികളാകുമ്പോൾ വീഴും, എഴുന്നേൽക്കും, വീഴും’; ജഗതിയുടെ ഹിറ്റ് ഡയലോഗുമായി ഭാവനയും രമ്യയും- വിഡിയോ
സൗഹൃദങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന നായികയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും നടി സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. രമ്യ നമ്പീശനാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. ഒരുമിച്ച് യാത്രകൾ നടത്തുകയും ഒത്തുചേരുകയും ചെയ്യാറുള്ള രമ്യയും ഭാവനയും രസകരമായ വിഡിയോകളും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ജഗതിയുടെ ഹിറ്റ് ഡയലോഗിന് എത്തിയിരിക്കുകയാണ് ഇരുവരും. പൂക്കാലം വരവായി എന്ന സിനിമയിലെ ഒരു ഫോൺ സംഭാഷണമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. കറുത്ത കൂളിങ് ഗ്ലാസും തൊപ്പിയുമൊക്കെയായാണ് ഭാവന വിഡിയോയിൽ. രസകരമായ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
മലയാളത്തിലും കന്നടയിലും അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂർ സ്ഥിര താമസമാക്കിയ നടി ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ മാത്രമാണ് വേഷമിടുന്നത്. ഭാവന നായികയായ കന്നഡ ചിത്രം ഇൻസ്പെക്ടർ വിക്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു.
അതേസമയം ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രമാണ് ഭജറംഗി. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഇതിനോടൊപ്പം, ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന ചിത്രമാണ് ഭാവനയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.
Story highlights- bhavana and remya nambeesan lip sync video