നഷ്‌ടമായ ചില ഓർമ്മകളിലേക്ക് ഒരു മടക്കം- ഹൃദയംതൊട്ട് ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ജിബു ജേക്കബാണ് എല്ലാം ശരിയാകും സംവിധാനം ചെയ്തിരിക്കുന്നത്. കോളേജ് രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ മനോഹരമായൊരു ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തി.
‘ഇലപെയ്തുമൂടുമീ..’ നിന്നാരംഭിക്കുന്ന ഗാനം കവിതയുടെ രൂപത്തിലാണുള്ളത്. ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ എണ്ണം പകർന്നിരിക്കുന്നു. സിത്താര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്.
കോമഡി-കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിനീത് എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. രജിഷ ആൻസി എന്ന കഥാപാത്രമായി എത്തുന്നു. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാരിസ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
read More: ‘പേര് പോലെ തന്നെ അതുല്യയാണ് ചിൻമിങ്കി’- ഭജറംഗി ലുക്ക് പങ്കുവെച്ച് ഭാവന
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘എല്ലാം ശരിയാകും’ എന്ന സിനിമയ്ക്ക്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.
Story highlights- ellam sheriyakum movie song