കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ആന്തോളജി ചിത്രവുമായി അഞ്ച് സംവിധായകർ- ‘ഫ്രീഡം ഫൈറ്റ്’ ഒരുങ്ങുന്നു
കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ആന്തോളജി ചിത്രമൊരുക്കി അഞ്ച് സംവിധായകർ. സ്വാതന്ത്ര്യം എന്ന അടിസ്ഥാന ആശയത്തെ കുറിച്ചുള്ള ചിത്രങ്ങളാണ് ഫ്രീഡം ഫൈറ്റ് എന്ന് പേരുനൽകിയിരിക്കുന്ന ആന്തോളജി ചിത്രം പങ്കുവയ്ക്കുന്നത്. ജിയോ ബേബി ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജിയോ ബേബിക്കൊപ്പം മറ്റു നാല് സംവിധായകരും ചിത്രത്തിലുണ്ട്. കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് മറ്റു സംവിധായകര്‍. ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More: അനുരാധക്ക് കേക്കിൽ ഒരു രസികൻ പണി ഒളിപ്പിച്ച് പാട്ടുവേദി- ചിരി വിഡിയോ
മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. നമ്മുടെ ജീവിതത്തിൽ സ്വാതന്ത്ര്യം എത്രത്തോളം പ്രധാനമാണെന്ന് ഓർമ്മപ്പെടുത്തുന്നതായിരിക്കും ഓരോ ചിത്രവും എന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.
Story highlights- freedom fight anthology movie