ഗോൾഡിൽ അമ്മയും മകനുമായി പൃഥ്വിരാജ് സുകുമാരനും മല്ലികയും- ശ്രദ്ധനേടി ചിത്രം

October 3, 2021

മലയാളികളുടെ പ്രിയ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര കുടുംബം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. മല്ലിക സുകുമാരനൊപ്പം പൃഥ്വിരാജ് വേഷമിടാറുണ്ടെങ്കിലും ഇപ്പോഴിതാ, അമ്മയും മകനുമായി എത്തുകയാണ് ഇരുവരും. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് സുകുമാരന്റെ അമ്മയായി തന്നെ മല്ലിക എത്തുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലും മല്ലിക വേഷമിട്ടുവെങ്കിലും ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മൂമ്മയുടെ വേഷത്തിലാണ്. ആദ്യമായി ഗോൾഡിലൂടെയാണ് മല്ലിക പൃഥ്വിയുടെ അമ്മയായി സ്‌ക്രീനിൽ എത്തുന്നത്.

Read More: തിയേറ്ററുകൾ തുറക്കുന്ന ദിനം എന്റെ മകന്റെ ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്- സന്തോഷം പങ്കുവെച്ച് മോഹൻലാൽ

ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന പാട്ട് എന്ന ചിത്രമായിരുന്നു അൽഫോൻസ് പുത്രൻ ആദ്യം പ്രഖ്യാപിച്ചിരുന്നത്. യുജിഎം എന്റർടെയ്ൻമെന്റ്‌സ് (സക്കറിയ തോമസ് & ആൽവിൻ ആന്റണി) ആണ് പാട്ട് നിർമിക്കുന്നത്. അൽഫോൺസ് പുത്രൻ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നതും. ചിത്രത്തിൽ നയൻതാരയാണ് നായിക.

Story highlights- gold movie location still