ആശ്വാസദിനം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18,166 പേര്‍ക്ക്

October 10, 2021

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടിതുടങ്ങിയിട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിനിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. എങ്കിലും പ്രതിദിനം രാജ്യത്ത് സ്ഥിരീകരിക്കുന്ന പോസിറ്റീവ് കേസുകളില്‍ കുറവുണ്ട്. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 18,166 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 214 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്തെ സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 2,30,971 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.68 ശതമാനമാണ് നിലവില്‍ സജീവരോഗികളുടെ എണ്ണം.

Read more: വില രണ്ടര ലക്ഷം; ലോകത്തിലെ ഏറ്റവും വിലയേറിയ സോപ്പിന് പിന്നിൽ

കഴിഞ്ഞ ഒരു ദിവസത്തിനിടെ 214 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,50,589 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. അതേസമയം ഇന്ത്യയില്‍ കൊവിഡ് മുക്തി നിരക്കിലും വര്‍ധനവുണ്ട്. 23,624 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. രാജ്യത്താകെ ഇതുവരെ 3,32,71,915 പേര്‍ കൊവിഡില്‍ നിന്നും മുക്തരായി. 97.99 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights:  India reports 18,166 new daily cases in the past 24 hours