അവാർഡ് വാർത്ത അറിഞ്ഞ ജയസൂര്യയുടെ കുടുംബത്തിന്റെ സന്തോഷ പ്രകടനം- വിഡിയോ

2020-ലെ കേരള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച നടനായത് നടൻ ജയസൂര്യയാണ്. വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടുമ്പോൾ ജയസൂര്യയുടെ സന്തോഷവും അതിരറ്റതാണ്. അതിലും മേലെയാണ് ജയസൂര്യയുടെ കുടുംബം പുരസ്കാര വാർത്തയെ സ്വീകരിച്ച കാഴ്ച.
ടെലിവിഷനിൽ ലൈവായി പ്രഖ്യാപനം കാണുകയാണ് കുടുംബം. ഒപ്പം ജയസൂര്യയുമുണ്ട്. പെട്ടെന്ന് പ്രഖ്യാപനം കേട്ടതോടെ എല്ലാവരും ചാടി എണീറ്റ് താരത്തെ ആലിംഗനം ചെയ്യുന്ന വിഡിയോയാണ് ശ്രദ്ധ നേടുന്നത്.
അതേസമയം, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സ്വന്തമാക്കി. ജിയോ ബേബി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി. കാലവും ശീലങ്ങളും മാറിയെന്ന് പറയപ്പെടുമ്പോഴും പല അടുക്കളകളിലും ഇന്നും നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥ വരച്ചുകാട്ടിയ ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്.
അന്ന ബെൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
story highlights- jayasurya’s family award celebration