‘ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം..’- കോളേജ് കാല ചിത്രങ്ങളുമായി ജയസൂര്യ
ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ലോകത്തേക്ക് എത്തിയ ജയസൂര്യ രഞ്ജിത്ത് കമല ശങ്കർ സംവിധാനം ചെയ്യുന്ന സണ്ണി എന്ന ചിത്രത്തിലൂടെ നായകനായി 100 ചിത്രങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് താരം അഭിനയ ലോകത്ത് ഒരു സുപ്രധാന സ്ഥാനത്തേക്ക് എത്തിയത്. ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിരിക്കുന്നത് ജയസൂര്യയാണ്.
സമൂഹമാധ്യമങ്ങളിൽ സജീവമായ ജയസൂര്യ ഇപ്പോഴിതാ, ഏതാനും കോളേജ് കാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ‘കോളേജ് ഡേയ്സ്..ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം…’ എന്ന ക്യാപ്ഷനൊപ്പമാണ് രസകരമായ ചിത്രങ്ങൾ നടൻ പങ്കുവെച്ചിരിക്കുന്നത്.
Read More: ഡ്രം സ്റ്റിക്കുമായി താളം പിടിച്ച് ശോഭന, ഒടുവിലൊരു കുസൃതിയും- വിഡിയോ
അഭിനയലോകത്ത് അടുത്തിടെയാണ് ജയസൂര്യ 20 വർഷം പിന്നിട്ടത്. 20 വർഷത്തിൽ 100 സിനിമകൾ നടൻ ചെയ്തു. മലയാള ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരമാണ് ജയസൂര്യ. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം പരിപൂര്‍ണതയിലെത്തിക്കുന്നു. നിരവധിയാണ് ജയസൂര്യ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. മറ്റ് നിരവധി ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ, പ്രജേഷ് സെന്‍ ഒരുക്കുന്ന മേരി ആവാസ് സുനോ തുടങ്ങി നിരവധി ചത്രങ്ങളുണ്ട് താരത്തിന്റേതായി പ്രേക്ഷകരിലേക്കെത്താന്‍.
Story highlights- jayasurya sharing college photos