ചിരിയുടെ പൊടിപൂരം തീർക്കാൻ ‘കനകം കാമിനി കലഹം’- ശ്രദ്ധനേടി ട്രെയ്‌ലർ

October 23, 2021

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം.

ഒട്ടേറെ കോമഡി രംഗങ്ങളോടെ ഒരുക്കിയിരിക്കുന്ന ചിത്രം തികച്ചും ഒരു ഫാമിലി എന്റർടൈനർ ആയിരിക്കും എന്നതിൽ സംശയമില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’. കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. എറണാകുളത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Read More: ചിത്രീകരണം പതിനെട്ടുദിവസം മാത്രം- ‘എലോൺ’ പൂർത്തിയായി

പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്.

Story highlights- kanakam kamini kalaham trailer