ഈ മീശ മാധവനും രുഗ്മിണിയും വേറെ ലെവലാണ്- ഷാഫിയും അനുവും ചേർന്നൊരു ഗംഭീര പ്രകടനം

October 6, 2021

മനസിലെന്നും പ്രണയത്തിന്റെ കുളിർമഴ പൊഴിയ്ക്കുന്ന ഗാനങ്ങളുമായി ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറിയ ഗായകനാണ് കൊല്ലം ഷാഫി. മാപ്പിളപ്പാട്ടിനെ ഹൃദയത്തോട് ചേർത്ത ഷാഫി ഇപ്പോൾ സ്റ്റാർ മാജിക് വേദിയിലെ പ്രിയ താരമാണ്. കൗണ്ടർ മേളത്തിനിടെ ഷാഫിയുടെ പാട്ടുകൂടി ചേരുമ്പോൾ ആഘോഷമാണ് ചിരിവേദിയിൽ. അതുപോലെ, കുട്ടിത്തം കൊണ്ട് ശ്രദ്ധനേടിയ താരമാണ് അനു. പാട്ടിനൊപ്പം അഭിനയത്തിലും മികവ് പുലർത്തുന്ന കൊല്ലം ഷാഫിയും അനുവും ചേർന്ന് സ്റ്റാർ മാജിക് വേദിയിൽ തീർത്ത പ്രകടനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മീശ മാധവൻ എന്ന സിനിമയിലെ ‘മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശാ..’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. അനു ചിത്രത്തിൽ കാവ്യ മാധവൻ അണിഞ്ഞിരിക്കുന്ന വേഷവിധാനത്തോടെയാണ് എത്തിയത്. ഷാഫി ദിലീപിന്റെ ലുക്കും അനുകരിക്കുന്നു. രസകരമായ വിഡിയോ ഇൻസ്റാഗ്രാമിലാണ്‌ ശ്രദ്ധനേടുന്നത്.

Read More: നടപ്പാലത്തിന് താഴെ റോഡിൽ കുടുങ്ങിയ നിലയിൽ വിമാനം- വൈറൽ വിഡിയോയുടെ സത്യാവസ്ഥ ഇതാണ്

അതേസമയം, ഗായകനും നടനുമൊക്കെയായി ശ്രദ്ധിക്കപ്പെട്ടിരുന്ന കൊല്ലം ഷാഫി നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റേജ് ഷോകളിൽ സജീവമാകുകയാണ്. ഇപ്പോൾ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് വിദേശത്താണ് അദ്ദേഹം. സൂഫിയും സുജാതയും, മരക്കാർ, അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളിൽ സൂഫി വാരികൾ എഴുതിയിരിക്കുന്നത് കൊല്ലം ഷാഫിയാണ്.

Story highlights- kollam shafi and anu dance performance