മരക്കാർ ആമസോൺ പ്രൈമിൽ തന്നെ; സ്ഥിരീകരിച്ച് ലെറ്റ്സ് ഒടിടി ഗ്ലോബൽ
മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിക്കാനൊരുങ്ങുന്ന ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. രണ്ടുവർഷത്തോളമാകുന്നു ചിത്രത്തിനായുള്ള കാത്തിരിപ്പ് ആരംഭിച്ചിട്ട്. തിയേറ്റർ റിലീസിനായാണ് ഇത്രയും സമയം കാത്തിരിപ്പ് നീണ്ടത്. ചർച്ചകൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ ഒടിടി റിലീസിലേക്ക് എത്തിയിരിക്കുകയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. ഓൺലൈൻ റിലീസിനെ കുറിച്ച് കൂടുതൽ വ്യക്തത നൽകുകയാണ് ലെറ്റ്സ് ഒടിടി ഗ്ലോബൽ.
ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ട്വിറ്റർ പേജാണ് ലെറ്റ്സ് ഒടിടി ഗ്ലോബൽ. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന റിപ്പോർട്ടാണ് ലെറ്റ്സ് ഒടിടി ഗ്ലോബൽ പുറത്തുവിട്ടിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
മുൻപ്, നിരവധി തവണ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ഒടുവിലാണ് മെയ് 13 നിശ്ചയിച്ചത്. എന്നാൽ, കേരളത്തിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ റിലീസ് മാറ്റാൻ അണിയറപ്രവർത്തകർ നിർബന്ധിതരാകുകയായിരുന്നു.
Mohanlal’s big budget action entertainer #Marakkar goes for a direct OTT release with Amazon Prime.
— LetsOTT GLOBAL (@LetsOTT) October 31, 2021
SIGNED.. SEALED AND CONFIRMED. pic.twitter.com/4RKi89Ns5D
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.
Read More:നഷ്‌ടമായ ചില ഓർമ്മകളിലേക്ക് ഒരു മടക്കം- ഹൃദയംതൊട്ട് ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
Story highlights- lets ott global about marakkar ott release