നിഗൂഢതകൾ പേറിയ കല്ല് വനം; പ്രകൃതി ഒരുക്കിയ അത്ഭുതപ്രതിഭാസത്തിന് പിന്നിൽ…
മനോഹരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകൾ നിറഞ്ഞതാണ് പ്രകൃതി. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കല്ല് പാറകൾ നിറഞ്ഞ ഒരിടമാണ് പെറുവിലെ ആൻഡീസ് പർവതനിരയിൽ സ്ഥിതിചെയ്യുന്ന മാർക്കഹുവാസി. നിരവധി ഗ്രാനൈറ്റ് പാറകൾ നിറഞ്ഞ ഇടമാണ് മാർക്കഹുവാസി. അതേസമയം ഗ്രാനൈറ്റ് പാറക്കല്ലുകളിൽ ഒരുക്കിയിരിക്കുന്ന രൂപ ഘടനകളാണ് ഇവിടെത്തുന്നവരെ ഏറ്റവും കൂടുതലായി ആകർഷിക്കുന്നത്. മനുഷ്യന്റെ മുഖ്യസാദൃശ്യമുള്ളതും മൃഗങ്ങളുടെ സാദൃശ്യങ്ങൾ ഉള്ളതുമായ നിരവധി കല്ലുകളാണ് ഇവിടെ കാണുന്നത്. അതേസമയം നിരവധി സഞ്ചാരികൾ എത്തുന്ന ഈ ഇടത്തെകുറിച്ച് രസകരമായ നിരവധി വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.
ഇൻക സംസ്കാരം നിലനിൽക്കുന്ന മാച്ചുപിച്ചുവിനോട് ചേർന്നാണ് ഈ കല്ലുവനങ്ങൾ ഉള്ളത്. അതുകൊണ്ടുതന്നെ ഇൻക നാഗരികതയുടെ അവശിഷ്ടങ്ങളാണ് ഇതെന്നും പറയപ്പെടുന്നു. അതിന് പുറമെ അന്യഗ്രഹ ജീവികൾ ഉണ്ടാക്കിയതാണ് ഈ പാറക്കൽ രൂപങ്ങൾ എന്ന രീതിയിലും പറയപ്പെടുന്നുണ്ട്. നിരവധി നിഗൂഢതകൾ പേറിയ ഈ കല്ല് വനം സമുദ്രനിരപ്പിൽ നിന്നും പതിനായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Read also:വിനീത് ശ്രീനിവാസൻ വീട്ട് തടങ്കലിൽ; ചിരിനിറച്ച് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ ഒരുങ്ങുന്നു
ദിവസേന നിരവധിപ്പേരാണ് ഇവിടേക്ക് വിനോദസഞ്ചാരികളായി എത്തുന്നത്. ഈ പ്രദേശത്തെ ആളുകളിൽ കൂടുതലും ഗൈഡായും മറ്റും പ്രവർത്തിക്കുന്നവരാണ്. പല വലിപ്പത്തിലുള്ള കല്ലുകളും പാറകളുമായി നിൽക്കുന്ന ഈ വനപ്രദേശം ഇവിടെ എത്തുന്നവർക്ക് ഒരു പുതിയ കാഴ്‌ചയാണ് സമ്മാനിക്കുന്നത്. നിരവധി സവിശേഷതകളാൽ സമ്പന്നമായ ഈ കല്ല് വനം ലോകത്തിലെ ഏറ്റവും അസാധാരണമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഒരിടമാണ്.
Story highlights: limas mysterious stone forest