2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി മാധ്യമപ്രവർത്തകരായ മരിയ റെസ്സയും ദിമിത്രി മുറാറ്റോവും
2021ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് രണ്ടു മാധ്യമപ്രവർത്തകർ. ഫിലിപ്പീൻസിലെ മരിയ റെസ്സയും റഷ്യയിലെ ദിമിത്രി മുറാറ്റോവുമാണ് നൊബേൽ നേടിയത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങൾക്കാണ് പുരസ്കാരം നൽകുന്നതെന്ന് സമ്മാനദാന സമിതി വ്യക്തമാക്കി.
ഫിലിപ്പീൻസിലും റഷ്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിന് ഇരുവരും നേതൃത്വം വഹിക്കുകയായിരുന്നു. ജനാധിപത്യത്തിനും പത്രസ്വാതന്ത്ര്യത്തിനുമുള്ള പ്രാധാന്യം വർധിച്ചുവരുന്ന പ്രതികൂല സാഹചര്യങ്ങൾ ലോകത്ത് നിലനിൽക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനായി നിലകൊള്ളുന്ന എല്ലാ പത്രപ്രവർത്തകരുടെയും പ്രതിനിധികളാണ് അവർ എന്നാണ് സമ്മാനദാന സമിതി വ്യക്തമാക്കിയത്.
Read More: ‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ…;’ അവസാനം മേഘ്നക്കുട്ടി അതങ്ങ് സമ്മതിച്ചു, ക്യൂട്ട് വിഡിയോ
ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം വെബ്സൈറ്റായ റാപ്ലർ ആരംഭിച്ച റെസ്സ, ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിന്റെ മയക്കുമരുന്നിനെതിരായ വിവാദപരമായ പോരാട്ടങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്താണ് ശ്രദ്ധനേടിയത്.1993-ൽ റഷ്യൻ പത്രമായ നോവയ ഗസറ്റ സ്ഥാപിച്ച മുരാറ്റോവ് 24 വർഷമായി അതിന്റെ ചീഫ് എഡിറ്ററാണ്. ഇന്ന് റഷ്യയിൽ പ്രവർത്തിക്കുന്ന വളരെ കുറച്ച് സ്വതന്ത്ര മാധ്യമങ്ങളിൽ ഒന്നാണ് ഇത്.
Story highlights- Maria Ressa and Dmitry Muratov win 2021 Nobel Peace Prize