മഹാലക്ഷ്മിക്ക് മൂന്നാം പിറന്നാൾ- ആഘോഷമാക്കി മീനാക്ഷി

October 21, 2021

വെള്ളിത്തിരയിലെ താരങ്ങളുടെ കുടുംബ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ദിലീപ്- കാവ്യ മാധവൻ താരജോഡിയുടെ മകൾ മഹാലക്ഷ്മിക്കും ഏറെ ആരാധകരാണുള്ളത്. അടുത്തിടെ ദേവീ സന്നിധിയിൽ അക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മഹാലക്ഷ്മി. അക്ഷരം കുറിക്കുന്ന മകളുടെ ചിത്രങ്ങൾ ദിലീപ് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള പിറന്നാൾ ആഘോഷ ചിത്രങ്ങൾ മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വിരളമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ പിറന്നാൾ ചിത്രങ്ങളും, എഴുത്തിനിരുത്തിയ ചിത്രങ്ങളും വളരെയേറെ ശ്രദ്ധനേടുകയാണ്.

Read More: കൊവിഡ് പ്രതിസന്ധിയിൽ തളർന്ന മലയാള സിനിമാ ലോകത്തിന് ‘കുറുപ്പി’ലൂടെ കൈത്താങ്ങാകാൻ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ

2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് പിറന്നത്. മുന്‍പ് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു. അതേസമയം, ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ചിത്രത്തിനു വേണ്ടിയുള്ള ദിലീപിന്റെ ഗെറ്റപ്പും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അനുശ്രീയും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നുണ്ട്.

Story highlights- meenakshi and mahalakshmi