‘എൻ‌ജോയ് എൻ‌ജാമി’യ്ക്ക് കഹോണിൽ താളം പിടിച്ച് മോഹൻലാൽ- വിഡിയോ

October 4, 2021

അഭിനയത്തിനൊപ്പം സംഗീതവും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നടനാണ് മോഹൻലാൽ. മലയാള സിനിമയിലും സ്റ്റേജ് ഷോകളിലൂടെ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള മോഹൻലാൽ താളമിടാനും കേമനാണ്. ഇപ്പോഴിതാ, ‘എൻ‌ജോയ് എൻ‌ജാമി’ എന്ന ഗാനത്തിന് കഹോണിൽ താളമിടുന്ന മോഹൻലാലിൻറെ വിഡിയോ ശ്രദ്ധനേടുകയാണ്. തമിഴ് പിന്നണി ഗായകരായ ധീയും അറിവും ചേർന്ന് ആലപിച്ച ‘എൻ‌ജോയ് എൻ‌ജാമി’ ഗാനം മാസങ്ങൾ പിന്നിടുമ്പോഴും സൈബറിടങ്ങളിൽ ഹിറ്റാണ്. 

മോഹൻലാലിൻറെ ഫാൻസ്‌ ഗ്രൂപ്പുകളിലാണ് വിഡിയോ പ്രചരിച്ചത്. കഹോൺ ഡ്രമ്മിൽ താളമിടുന്ന പൃഥ്വിരാജ് സുകുമാരന്റെ വിഡിയോയും മുൻപ് ശ്രദ്ധനേടിയിരുന്നു. മാനിക്കേ മാങ്കേ ഹിതേ എന്ന ശ്രീലങ്കൻ ഗാനത്തിനായിരുന്നു പൃഥ്വിരാജ് താളമിട്ടത്.

അതേസമയം, ‘ദൃശ്യം 2’ ന്റെ ഗംഭീര വിജയത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഏറ്റവും ഒടുവിൽ വേഷമിട്ടത്.  മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ വേഷമിടുന്നുണ്ട്. ഇടുക്കി നാടുകാണിയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. 

Read More: ‘മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ’- ശ്രീജേഷിനെ കണ്ട സന്തോഷത്തിൽ ഷാജി കൈലാസ്

മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- mohanlal play’s cajon drums