‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിനായി ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി പ്രിയദർശനും ആന്റണി പെരുമ്പാവൂരും
2019ലെ ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മലയാളത്തിന് അഭിമാനാമായി മാറിയത് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ആയിരുന്നു. മികച്ച ചിത്രം, മികച്ച കോസ്റ്റിയൂം ഡിസൈന്‍, സ്പെഷ്യൽ എഫക്ട്സ് എന്നിങ്ങനെ മൂന്നു പുരസ്കാരങ്ങളായിരുന്നു ചിത്രം നേടിയത്. കാത്തിരിപ്പിനൊടുവിൽ ചിത്രത്തിനായി പുരസ്കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകൻ പ്രിയദർശനും ആന്റണി പെരുമ്പാവൂരും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
മലയാള സിനിമാലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മികച്ച ചിത്രത്തിനുൾപ്പെടെ മൂന്നു ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം തിയേറ്റർ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. ഒട്ടേറെ തവണ കൊവിഡ് പ്രതിസന്ധി കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നു. ഇനി ഓടിടി റിലീസിനായി പരിഗണിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Read More: ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്നു. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
Story Highlights- national award 2019 ceremony