’20 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്’- ഹൃദയംതൊട്ട് നവ്യയുടെ വാക്കുകൾ
മലയാളികളുടെ ജനപ്രിയ നടിയാണ് നവ്യ നായർ. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ അഭിനയ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ, ചിത്രം റിലീസ് ചെയ്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കരിയറിലെ ഇരുപതുവർഷങ്ങളെ കുറിച്ചും ആദ്യ ചിത്രത്തെക്കുറിച്ചും ഹൃദ്യമായൊരു കുറിപ്പ് നവ്യ പങ്കുവയ്ക്കുന്നു.
നവ്യയുടെ കുറിപ്പ്;
20 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയിൽ എത്തുന്നത്.. ഇന്നുവരെ തന്ന സ്നേഹത്തിനും കരുതലിനും നന്ദി.. അച്ഛനെയും അമ്മയെയും ഗുരുഭൂതന്മാരെയും ദൈവത്തെയും, പിതൃക്കളെയും, സഹോദരനെയും, സുഹൃത്തുക്കളെയും, ആസ്വാദകരേയും, വിമർശകരെയും ഓർക്കുന്നു , നന്ദി പറയുന്നു..
എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയിൽ, ദിലീപേട്ടൻ, ഡേവിഡ് കാച്ചപ്പള്ളി, സിയാദ് കോക്കർ, ഡയറക്ടർ രഞ്ജിയേട്ടൻ.. എന്നിൽ വിശ്വാസത്തോടെ കഥാപാത്രങ്ങൾ തന്ന ഏല്ലാ സംവിധായകരെയും, നിർമാതാക്കളെയും സഹ താരങ്ങളെയും ഓർക്കുന്നു, നന്ദി പറയുന്നു..എന്നെ ഞാൻ ആയി സ്നേഹിക്കുന്ന എന്റെ ആരാധകർ, ഈ ദിവസം പോലും ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല .. രഞ്ജിത് , പാത്തു , പ്രീതി, ദേവൻ , നബീൽ , ബോണി , തൗഫീഖ് ദേവു, കുൽസു .. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്നേഹിക്കുന്ന ഒരായിരം പേർക്ക് എന്റെ നന്ദി ..
read More: 23 വർഷങ്ങൾക്ക് ശേഷം രമണന്റെ ഷൂ പോളിഷിംഗ്; പഞ്ചാബി ഹൗസിലെ ആ സൂപ്പർഹിറ്റ് കോമഡി സീൻ
2001-ൽ ദിലീപ് നായകനായ ‘ഇഷ്ടം’ എന്ന സിനിമയിലൂടെ സിനിമയിലേക്ക് എത്തിയ നവ്യ നായർ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. ചിത്രത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നവ്യയ്‌ക്കൊപ്പമായിരുന്നു പൃഥ്വിരാജ് വെള്ളിത്തിരയിലേക്ക് എത്തിയത്.ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
Storu highlights- Navya Nair pens a gratitude note