പടവെട്ട് 2022ൽ തിയേറ്ററുകളിൽ- ശ്രദ്ധനേടി നിവിൻ പോളിയുടെ വേറിട്ട ലുക്ക്

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പടവെട്ട്’. തിയേറ്ററുകൾ സജീവമാകുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പടവെട്ടിന്റെ അണിയറപ്രവർത്തകർ. 2022ലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ നിന്നുള്ള നിവിൻ പോളിയുടെ ലുക്കും ശ്രദ്ധനേടുകയാണ്. പേരുപോലെ തന്നെ ആക്ഷൻ രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രമാണെന്നാണ് പുതിയ പോസ്റ്റർ സൂചിപ്പിക്കുന്നത്.
നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ലിജു കൃഷ്ണ തന്നെയാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘അരുവി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് പടവെട്ടില്‍ നായിക കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്, ഇന്ദ്രന്‍സ്, വിജയരാഘവന്, കൈനകിരി തങ്കരാജ്, ബാലന് പാറക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.
read More: കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നു; തിയേറ്റർ റിലീസ് ഉറപ്പിച്ച് മരയ്ക്കാറും ആറാട്ടും
ദീപക് ഡി മേനോന് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന് സംഗീതം നല്കുന്നു. ബിബിന്‍ പോള്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.
Story highlights- pdavettu movie release date