പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന് ബുർജ് ഖലീഫയിൽ സർപ്രൈസ് ഒരുക്കി മല്ലിക സുകുമാരൻ- വിഡിയോ

മലയാളികളുടെ പ്രിയ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര കുടുംബം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. ഇളയ മകൻ പൃഥ്വിരാജിനായി മല്ലിക ഒരുക്കിയ സർപ്രൈസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ഭ്രമം റിലീസിനായി ദുബായിൽ എത്തിയപ്പോഴാണ് മല്ലിക സർപ്രൈസ് സമ്മാനം മകനായി ഒരുക്കിയത്.
നാട്ടിൽ നിന്നും ‘മകന് പിറന്നാൾ ആശംസകൾ..’അമ്മ’ എന്നെഴുതിയ കേക്കാണ് മല്ലിക സുകുമാരൻ ദുബായിലേക്ക് അയച്ചത്. ഭ്രമം എന്ന ചിത്രത്തിന്റെ ഭാഗമായ ഉണ്ണി മുകുന്ദന്റെ സാന്നിധ്യത്തിലാണ് മല്ലിക സുകുമാരൻ അയച്ച കേക്ക് പൃഥ്വിരാജ് മുറിച്ചത്. ബുർജ് ഖലീഫയിൽ ആയിരുന്നു ആഘോഷം.
അതേസമയം, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും ചിത്രങ്ങൾ മല്ലിക പതിവായി പങ്കു വയ്ക്കാറുണ്ട്. മക്കളെ പോലെ തന്നെ മരുമക്കളെയും പരിഗണിക്കുന്ന മല്ലിക സുകുമാരൻ പൂർണിമയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അമ്മയാണ്.
Read More: മഹറായി വീൽചെയർ നൽകി പാത്തുവിന്റെ കൈപിടിച്ച് ഫിറോസ്- ഹൃദയംതൊട്ടൊരു ജീവിതം
ഇന്ത്യയില്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തി. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസാണ് ചിത്രത്തിന്. ആദ്യമായി ഇന്ത്യയിൽ ഹൈബ്രിഡ് റിലീസിന് എത്തുന്ന ചിത്രമാണ് ഭ്രമം.
Story highlights- prithviraj birthday celebration