എപ്പോഴും പ്രചോദനമാകുന്ന കൂട്ടുകാരൻ- ടൊവിനോ തോമസിന് പിറന്നാൾ ആശംസിച്ച് സംയുക്ത മേനോൻ

October 27, 2021

മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച താരം സിനിമാലോകത്ത് 9 വർഷം പൂർത്തിയാക്കുകയാണ്. എഞ്ചിനിയറായി ജോലി ചെയ്യുന്നതിനിടയിലാണ് ടൊവിനോ അഭിനയമാണ് പാഷൻ എന്ന് തിരിച്ചറിഞ്ഞത്. 2012ൽ റിലീസ് ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ അരങ്ങേറ്റം കുറിച്ചത്. ഒക്ടോബർ 26നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിനിമയിൽ 9 വർഷം പൂർത്തിയാക്കിയ ടൊവിനോ തോമസിന് ആശംസ അറിയിച്ചിരിക്കുകയാണ് നടിയും സുഹൃത്തുമായ സംയുക്ത മേനോൻ.

‘ടൊവിനോ തോമസ് അഭിനയലോകത്തെ തന്റെ 9 വർഷങ്ങൾ ആഘോഷിക്കുമ്പോൾ,ടൊവിനോയെ കുറിച്ച് ആദ്യം ഉയർന്നുവരുന്ന ഏറ്റവും വലിയ കാര്യം എത്ര വിനയാന്വിതനാണ് എന്നതാണ്. ഒരു മനുഷ്യനെന്ന നിലയിലും പിന്നീട് അതിശയിപ്പിക്കുന്ന ഒരു നടനായും വളരുന്നത് കണ്ട് ഞാൻ അത്യധികം സന്തോഷിക്കുന്നു. ഒരു നല്ല ശ്രോതാവാകേണ്ടത് എത്ര പ്രധാനമാണെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു, കൂടാതെ അദ്ദേഹത്തിന് ലഭിച്ച എല്ലാ അനുഗ്രഹങ്ങളിലും നേട്ടങ്ങളിലും ഞാൻ എത്ര സന്തോഷവതിയാണെന്നു വിശദീകരിക്കാൻ കഴിയില്ല.
ഒരു മികച്ച സുഹൃത്ത്, എപ്പോഴും ആശ്രയിക്കാനും പ്രചോദനനാമകനും കഴിയുന്ന സുഹൃത്ത്..എല്ലാ ആശംസകളും ടൊവി..’- സംയുക്ത മേനോൻ കുറിക്കുന്നു.

അതേസമയം, വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഒട്ടേറെ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിലാണ് നിർമിക്കുന്നത്. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. 

Read More: ആസ്വാദക ഹൃദയങ്ങളിൽ ഇടംനേടി പുഷ്പയിലെ പ്രണയഗാനം- സോംഗ് ടീസർ

ഐശ്വര്യ ലക്ഷ്മിക്കൊപ്പം ടൊവിനോ തോമസ് വേഷമിടുന്ന മനു അശോകൻ ചിത്രം കാണെക്കാണെ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ആഷിഖ് അബു ചിത്രം നാരദൻ, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്ക്, തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി സംവിധായാകുന്ന ചിത്രം വരവ് തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights- samyuktha menon about nine years of tovino thomas