റാണാ ദഗുബാട്ടിയുടെ നായികയായി തെലുങ്കിലേക്ക്- ‘ഭീംല നായകി’ൽ സംയുക്ത മേനോനും
തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി സംയുക്ത മേനോൻ. അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കായ ഭീല നായക് എന്ന ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് സംയുക്ത മേനോൻ തെലുങ്ക് സിനിമയിൽ തുടക്കമിടുന്നത്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ സംയുക്ത മേനോൻ ആണ് സ്ഥിരീകരിച്ചത്. ‘ഭീംല നായക്’ എന്ന ചിത്രത്തിൽ റാണ ദഗ്ഗുബതിയുടെ ഭാര്യയായിട്ടാണ് സംയുക്ത എത്തുന്നത്.
‘ഞാൻ പവർസ്റ്റാർ പവൻകല്യാൺ സാറിനൊപ്പം റാണാ ദഗുബാട്ടിയുടെ ജോഡിയായി സ്ക്രീൻ സ്പേസ് പങ്കിട്ടതിൽ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളും വളരെ സന്തോഷവതിയുമാണ്. തെലുങ്ക് സിനിമയിൽ ഇതിലും മനോഹരമായ ഒരു അരങ്ങേറ്റം എനിക്ക് ലഭിക്കാനില്ല. ഈ സംക്രാന്തി ദിനം ഗംഭീരമായിരിക്കും’- സംയുക്ത കുറിക്കുന്നു. ചിത്രത്തിൽ നിത്യ മേനോൻ ആണ് പവൻ കല്യാണിന്റെ നായികയായി വേഷമിടുന്നത്.
read More: കീബോർഡ് തലതിരിച്ച്, കണ്ണുകെട്ടി വായിച്ച് ഒപ്പം പാട്ടും പാടി ഒരു മിടുക്കി- കൈയടി നേടിയ പ്രകടനം
2016 ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന മലയാള ചിത്രത്തിലൂടെയാണ് സംയുക്ത മേനോൻ തന്റെ കരിയർ ആരംഭിച്ചത്. 2018 ൽ കൃഷ്ണ കുലശേഖരനൊപ്പം അഭിനയിച്ച ‘കളരി’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അർജുൻ അശോകൻ, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവർക്കൊപ്പം 2021 -ൽ പുറത്തിറങ്ങിയ വോൾഫ് എന്ന മലയാള ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വരാനിരിക്കുന്ന പ്രോജക്ടുകൾ എരിഡ, കടുവ, കന്നഡയിൽ അരങ്ങേറ്റം കുറിച്ച ഗാലിപട 2 എന്നിവയാണ്.
Story highlights- samyuktha menon in bheema nayak movie