അച്ഛന്റെ സിനിമയില്‍ സഹസംവിധായകനായി മകന്: സന്തോഷം പങ്കുവെച്ച് ഷാജി കൈലാസ്
മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് ചലച്ചിത്ര ലോകത്ത് എത്തുന്ന മക്കള്‍ താരങ്ങളുടെ എണ്ണം ചെറുതല്ല. മലയാളികള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിക്കുന്ന സംവിധായകന് ഷാജി കൈലാസിന്റെ മകനും ചലച്ചിത്ര രംഗത്തേക്ക് ശ്രദ്ധേയനാകുന്നു. സഹസംവിധായകനായാണ് ഷാജി കൈലാസിന്റേയും ആനിയുടേയും മകന് ജഗന് എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതാകട്ടെ ഷാജി കൈലാസും.
മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചതാണ് ജഗന്. നിധിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലും ജഗന് സംവിധാന സഹായി ആയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന എലോണ്‍ എന്ന ചിത്രത്തിലാണ് ജഗന് അസിസ്റ്റന്റ് ഡയറക്ടറായെത്തുന്നത്.
Read more: കീബോർഡ് തലതിരിച്ച്, കണ്ണുകെട്ടി വായിച്ച് ഒപ്പം പാട്ടും പാടി ഒരു മിടുക്കി- കൈയടി നേടിയ പ്രകടനം
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിനുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കേയും തീയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലും പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്ക്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച നരസിംഹം ആയിരുന്നു ആശിര്‍വാദിന്റെ നിര്‍മാണത്തിലൊരുങ്ങിയ ആദ്യ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രമാണ് എലോണ്‍.
Story highlights: Shaji kailas’s son Jagan in Alone movie as assistant director