ഡ്രം സ്റ്റിക്കുമായി താളം പിടിച്ച് ശോഭന, ഒടുവിലൊരു കുസൃതിയും- വിഡിയോ

മലയാളികളുടെ മനസ്സിൽ എന്നും മായാത്ത കഥാപാത്രങ്ങളിലൂടെ സജീവമായിരിക്കുന്ന നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ശോഭന ആഗ്രഹിക്കുന്നത്. സിനിമയിൽ നിന്നും മാറി വർഷങ്ങളായി കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് ശോഭന. വിദ്യാർത്ഥികൾക്കും കലാർപ്പണയിലെ മറ്റു അധ്യാപകർക്കൊപ്പവും നൃത്തവുമായി എത്താറുണ്ട് നടി.
നൃത്തമെന്നതിലുപരി ഒട്ടേറെ കലാരൂപങ്ങളിൽ നൈപുണ്യമുള്ള ആളാണ് ശോഭന. അവയെല്ലാം പ്രേക്ഷകരിലേക്ക് രസകരമായി എത്തിക്കാറുമുണ്ട് താരം. ഇപ്പോഴിതാ, ഒരു പ്രത്യേകതരത്തിൽ ഡ്രം സ്റ്റിക്കുകൊണ്ട് താളം പിടിക്കുകയാണ് ശോഭന. ഒരു ഷെഡിന്റെ ജനലിലും ഗ്ലാസ്സിലുമൊക്കെ തട്ടിയാണ് ശോഭന താളം പിടിക്കുന്നത്. ഡ്രമ്മിൽ താളമിട്ട് ശോഭനയുടെ വിദ്യാർത്ഥികളും ഒപ്പമുണ്ട്. ഒടുവിൽ രസകരമായ ഒരു കുസൃതിയും താരം ഒപ്പിക്കുന്നുണ്ട്.
നർത്തകിയിൽ നിന്നും അഭിനയലോകത്തേക്ക് ചേക്കേറിയ താരമാണ് ശോഭന. ഒട്ടേറെ നൃത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ശോഭന പങ്കുവയ്ക്കാറുണ്ട്. കലാർപ്പണ എന്ന ഡാൻസ് സ്കൂളുമായി ചെന്നൈയിൽ തിരക്കിലാണ് നടി. അതിനിടയിലാണ് വിദ്യാർത്ഥികൾക്കും മറ്റു നൃത്താധ്യാപകർക്കും ഒപ്പം ശോഭന നൃത്ത വിഡിയോകൾ പങ്കുവയ്ക്കുന്നത്.
Story highlights- shobhana’s funny drums music