ഇതാണ് ‘തപ്പാട്ടം’- പൊട്ടിച്ചിരിയോടെ നൃത്തത്തിൽ ലയിച്ച് ശോഭന

October 5, 2021

മലയാളികളുടെ മനസ്സിൽ എന്നും മായാത്ത കഥാപാത്രങ്ങളിലൂടെ സജീവമായിരിക്കുന്ന നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ശോഭന ആഗ്രഹിക്കുന്നത്. സിനിമയിൽ നിന്നും മാറി വർഷങ്ങളായി കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് ശോഭന. വിദ്യാർത്ഥികൾക്കും കലാർപ്പണയിലെ മറ്റു അധ്യാപകർക്കൊപ്പവും നൃത്തവുമായി എത്താറുണ്ട് നടി.

വിവിധ നൃത്തരൂപങ്ങളിൽ വൈഭവമുള്ള ശോഭന പുതിയതായി അഭ്യസിച്ച ഒരു പരമ്പരാഗത നൃത്തശൈലി പരിചയപ്പെടുത്തുകയാണ് ഇപ്പോൾ. ‘തപ്പാട്ടം’ എന്ന കലാരൂപമാണ് ശോഭന ഒരുകൂട്ടം നർത്തകർക്കൊപ്പം അവതരിപ്പിക്കുന്നത്. ഇഷ്ടമുള്ള പുതിയൊരു കാര്യം പഠിക്കുന്ന ആവേശത്തോടെ ഒരു കൊച്ചുകുട്ടിയെപോലെ പൊട്ടിച്ചിരിച്ചുകൊണ്ടാണ് ശോഭന നൃത്തം ചെയ്യുന്നത്.

Read More: ‘കുട്ടികളാകുമ്പോൾ വീഴും, എഴുന്നേൽക്കും, വീഴും’; ജഗതിയുടെ ഹിറ്റ് ഡയലോഗുമായി ഭാവനയും രമ്യയും- വിഡിയോ

നർത്തകിയിൽ നിന്നും അഭിനയലോകത്തേക്ക് ചേക്കേറിയ താരമാണ് ശോഭന. ഒട്ടേറെ നൃത്തവിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ശോഭന പങ്കുവയ്ക്കാറുണ്ട്. കലാർപ്പണ എന്ന ഡാൻസ് സ്‌കൂളുമായി ചെന്നൈയിൽ തിരക്കിലാണ് നടി. അതിനിടയിലാണ് വിദ്യാർത്ഥികൾക്കും മറ്റു നൃത്താധ്യാപകർക്കും ഒപ്പം ശോഭന നൃത്ത വിഡിയോകൾ പങ്കുവയ്ക്കുന്നത്.

Story highlights- shobhana’s thappattam video