അനു സിതാര നായികയായ ആദ്യ തമിഴ് ചിത്രം- ‘വനം’ ട്രെയ്‌ലർ

നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായ 8 തോട്ടകൾ, ജീവി എന്നിവയുടെ ഭാഗമായ നടൻ വെട്രി അഭിനയിക്കുന്ന പുതിയ ചിത്രമാണ് വനം. ശ്രീകണ്ഠൻ ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനു സിതാരയാണ്. അനു സിതാരയുടെ ആദ്യ ടാമിഹ് ചിത്രമാണ് വനം. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.
ഗോൾഡൻ സ്റ്റാർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ വേല രാമമൂർത്തി, സ്മൃതി വെങ്കട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ് ലുക്ക് പോസ്റ്റർ വാളരെയേറെ ശ്രദ്ധനേടിയിരുന്നു. റോൺ ഏഥൻ യോഹാൻ സംഗീതവും വിക്രം മോഹൻ ഛായാഗ്രഹണവും പ്രകാശ് മാബ്ബു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
അതേസമയം, മലയാളത്തിൽ അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More: അദൃശ്യം ടീമിനൊപ്പം ജന്മദിനം ആഘോഷമാക്കി നടൻ ഷറഫുദ്ദീൻ- ചിത്രങ്ങൾ
ഒരു ഫാമിലി കോമഡി ത്രില്ലറാണ് ചിത്രം. മാത്രമല്ല, ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.അനു സിതാര ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ദുനിയാവിന്റെ ഒരറ്റത്ത് എന്ന ചിത്രത്തിലെ കഥാപാത്രം.
Story highlights- vanam movie trailer