‘വിക്രം’ സിനിമയിൽ ഡിജിറ്റൽ ഡി-ഏജിംഗ് ടെക്‌നോളജി പരീക്ഷിക്കാൻ ലോകേഷ് കനകരാജ്

October 8, 2021

കമൽഹാസൻ നായകനാകുന്ന ‘വിക്രം’ എന്ന സിനിമ ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . റിപ്പോർട്ടുകൾ അനുസരിച്ച് ലോകേഷ് കനകരാജിന്റെ ‘വിക്രം’ എന്ന ചിത്രത്തിൽ ഒരു യുവ വേഷത്തിൽ 66-കാരനായ കമൽ ഹാസൻ എത്തും. ടീം അതിനായി ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ യാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാവും ഡി-ഏജിംഗ്‌ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.

കമൽഹാസൻ നായകനാകുന്ന 232–ാം ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിയാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. ചിത്രത്തിൽ ഫഹദ് ഫാസിലും, വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More:‘വര്‍ഷങ്ങളോളം ചിരി അടക്കിപ്പിടിച്ച് ബ്യൂളീമിയയുടെ ഒരു തീവ്രമായ അവസ്ഥയിലേക്ക് എത്തി’- രോഗാവസ്ഥ പങ്കുവെച്ച് പാർവതി

വിക്രം എന്ന ചിത്രത്തിൽ നടൻ നരേനും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമുകയാണ്.

Story highlights- ‘Vikram’ to use the digital de-aging technology