‘ഞങ്ങളുടെ പുഞ്ചിരിയുടെയും ഞങ്ങളെ ഒരുമിച്ച് നിർത്തുന്നതിന്റെയും പിന്നിലെ കാരണം നിങ്ങളാണ്’- വിനീത് ശ്രീനിവാസന് ഹൃദയം ടീമിന്റെ ജന്മദിനാശംസകൾ
ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ മുപ്പത്തിയേഴാം പിറന്നാൾ നിറവിലാണ്. കുടുംബത്തോടൊപ്പമാണ് താരം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. പിറന്നാൾ ദിനത്തിൽ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന് ആശംസകൾ നേർന്നു. വിനീത് സംവിധാനം നിർവഹിക്കുന്ന ചിത്രമായ ഹൃദയം എന്ന ചിത്രത്തിന്റെ ടീമും വിനീതിന് ഹൃദ്യമായൊരു പിറന്നാൾ ആശംസയാണ് പങ്കുവെച്ചിരിക്കുന്നത്.
‘എളിമയുള്ള ഒരു മനുഷ്യൻ, അങ്ങേയറ്റം അർപ്പണബോധമുള്ള ഒരു ചലച്ചിത്രകാരനും ഒപ്പം പ്രവർത്തിക്കുന്നതിൽ ഏറ്റവും രസികനുമായ വ്യക്തി … ഹൃദയത്തിന് പിന്നിലുള്ള മനുഷ്യനും ഞങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റനും, ഇതാ നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു! ജോലിയിലെ ഞങ്ങളുടെ പുഞ്ചിരിയുടെയും ഞങ്ങളെ ഒരുമിച്ച് നിർത്തുന്നതിന്റെയും പിന്നിലെ കാരണം നിങ്ങളാണ് … ഒരുപാട് സ്നേഹം’- ഹൃദയം ടീം കുറിക്കുന്നു.
Read More: ആവശ്യക്കാരേറുന്ന കാപ്പി; ‘കോഫി ഡേ’യിൽ അറിയാം ചില കാപ്പികാര്യങ്ങൾ
പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.
Story highlights- vineeth sreenivasan birthday