അച്ഛനും അമ്മയ്ക്കുമൊപ്പം തകർപ്പൻ നൃത്തവുമായി വൈറൽ താരം വൃദ്ധി വിശാൽ- വിഡിയോ

സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി ആരാധകരെ സമ്പാദിച്ച കൊച്ചുമിടുക്കിയാണ് വൃദ്ധി വിശാൽ. ആദ്യമായി സ്റ്റേജിൽ കയറിയ ചമ്മലൊന്നുമില്ലാതെ വിസ്മയിപ്പിച്ച വൃദ്ധി അഭിനയത്തിലും തിളങ്ങുകയാണ്. സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്.
സാറാസിലെ വേഷം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് വൃദ്ധി വിശാൽ. ഇപ്പോഴിതാ, അച്ഛൻ വിശാൽ കണ്ണനും ‘അമ്മ ഗായത്രിക്കും ഒപ്പം മനോഹര നൃത്തവുമായി എത്തിയിരിക്കുകയാണ് വൃദ്ധി വിശാൽ.
കൊറിയോഗ്രാഫറാണ് വൃദ്ധിയുടെ അച്ഛൻ വിശാൽ. അമ്മയും അതേ പ്രൊഫഷനാണ്. വൃദ്ധിയ്ക്ക് ഒരു കുഞ്ഞനിയനുമുണ്ട്. അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു.ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ സ്റ്റാർ മാജിക്കിലൂടെ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി അന്ന് വേദിയിൽ ചുവടുവെച്ചത്.
Read More: അഭിനയമികവിൽ സൂര്യയും ലിജോ മോളും- ജയ് ഭീം ട്രെയ്ലർ
ഇത്ര ചെറുപ്രായത്തിൽ തന്നെ നൃത്തത്തിലും പാട്ടിലും കഴിവുതെളിയിച്ച വൃദ്ധി ശ്രദ്ധേയയായ സീരിയൽ താരവുമാണ്. അഭിനയത്തിലും മിടുക്കിയായ വൃദ്ധി നിരവധി പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. കൊച്ചി കുമ്പളങ്ങി സ്വദേശികളാണ് വിശാലും ഗായത്രിയും.
Story highlights- vridhi vishal dancing with family