ജീത്തു ജോസഫിന് പിറന്നാൾ ആശംസയുമായി ‘ട്വൽത്ത് മാൻ’ ടീം- മേക്കിംഗ് വിഡിയോ

‘ദൃശ്യം 2’ ഗംഭീര വിജയമായതോടെ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ട്വൽത്ത് മാൻ. മോഹൻലാലിനൊപ്പം വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജീത്തു ജോസഫിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകളുമായാണ് വിഡിയോ എത്തിയിരിക്കുന്നത്.
മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
read More: പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത പോപ്പി പുഷ്പങ്ങൾ- അമ്പരപ്പിച്ച് 53-കാരിയുടെ കരവിരുത്
മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ഇടുക്കി നാടുകാണിയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. അതേസമയം, ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന മറ്റൊരു ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്.
Story highlights- 12th man making video