86 ആം വയസിൽ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി സാലിന മുത്തശ്ശി, ഓർമകളിൽ നാസിഭരണകൂടത്തിന്റെ ക്രൂരതകളുടെ കഥകൾ
പ്രായത്തിന്റെ അവശതകളെ കാറ്റിൽ പറത്തി സോഷ്യൽ ഇടങ്ങളുടെ മനം കവരുകയാണ് 86 ആം വയസിൽ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയ ഒരു മുത്തശ്ശി. ഇസ്രായേലിൽ എല്ലാവർഷവും നടത്തുന്ന ഹോളോകോസ്റ്റ് സർവൈവർ സൗന്ദര്യ മത്സരത്തിലാണ് സാലിന സ്റ്റൈയിൻഫെൽഡ് എന്ന മുത്തശ്ശി കിരീടം ചൂടിയത്. നാസി ഭരണത്തിന്റെ ക്രൂരതകൾ ഏറ്റുവാങ്ങേണ്ടിവന്ന ജനതകൾക്ക് വേണ്ടി നടത്തുന്ന സൗന്ദര്യമത്സരമാണ് ഹോളോകോസ്റ്റ് സർവൈവർ.
എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ എഴുപത് വയസിനും തൊണ്ണൂറ് വയസിനും ഇടയിലുള്ളവരാണ് പങ്കെടുക്കുന്നത്. നാസികളുടെ പീഡനകാലത്ത് ഭീകരമായ അവസ്ഥകളിലൂടെ കടന്നുപോയ സ്ത്രീകളിൽ എത്രമാത്രം സൗന്ദര്യം ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ മത്സരം എന്നാണ് മിക്കവരും ഈ മത്സരത്തെ നിർവചിക്കുന്നത്.
അതേസമയം സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ എത്തിയ പത്തോളം മത്സരാർത്ഥികളെ പിന്തള്ളിയാണ് സാലിന മുത്തശ്ശി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റൊമാനിയയിൽ ജനിച്ച സാലിന 1948 ലാണ് ഇസ്രായേലിൽ എത്തിയത്. ഈ കാലഘട്ടം വരെ നാസിയുടെ ക്രൂരപീഡനത്തിന് ഇരയായ വ്യക്തി കൂടിയാണ് സാലിന. ഇപ്പോൾ മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം താമസിക്കുന്ന സാലിന മുത്തശ്ശി 86 ആം വയസിൽ തന്നെ തേടിയെത്തിയ കിരീടത്തിന്റെ സന്തോഷത്തിലാണ്.
Story highlights; 86-Year-Old Crowned Miss Holocaust Survivor In Israeli Pageant