തെരുവിൽ അലഞ്ഞ 300-ഓളം മിണ്ടാപ്രാണികൾക്ക് അഭയമൊരുക്കി, മരങ്ങൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതിക്ക് തുണയായി; മാതൃകയാണ് ആഷിഷ്
തെരുവിൽ അലഞ്ഞുനടക്കുന്ന നായകൾക്ക് ഭക്ഷണം നൽകിയും, അപകടത്തിൽപ്പെട്ട മിണ്ടാപ്രാണികൾക്ക് മരുന്ന് നൽകിയുമൊക്കെ ഓരോ ദിവസവും ആഷിഷ് തുണയാകുന്നത് നിരവധി ജീവികൾക്കാണ്. ഫ്രീലാൻസ് ആർകിടെക്റ്റായി ജോലി ചെയ്യുന്ന ആഷിഷ് ഓരോ ദിവസവും പുലർച്ചെ 3.30 മുതൽ തന്റെ ഒരു ദിനം ആരംഭിക്കും. മിണ്ടാപ്രാണികൾക്ക് തുണയാകുന്നതിനൊപ്പം മരങ്ങൾ വെച്ചുപിടിച്ച് പ്രകൃതിയ്ക്ക് സംരക്ഷണം നൽകുന്നുമുണ്ട് ആഷിഷ്.
24 കാരനായ ആഷിഷ് ജോഷി തന്റെ വീടിന്റെ പരിസരത്തുള്ള തെരുവുകളിലൂടെ അലഞ്ഞുനടക്കുന്ന 200 ലധികം നായകൾക്ക് ദിവസവും ഭക്ഷണം എത്തിച്ചു നൽകും. ഇതിന് പുറമെ അപകടം സംഭവിച്ചും മറ്റുമൊക്കെ പരിക്കുപറ്റി കിടക്കുന്ന മൃഗങ്ങൾക്കും തുണയാകാറുണ്ട് ആഷിഷ്. പരിക്ക് പറ്റി തനിയെ ജീവിക്കാൻ കഴിയാത്ത നായകൾക്കായി സ്വന്തം വീട്ടിൽ ഒരിടവും ആഷിഷ് ഒരുക്കുന്നുണ്ട്.
Read also; മനസ് കീഴടക്കി പ്രണവും ദർശനയും; ഹൃദയം ചിത്രത്തിലെ രംഗം പുറത്തുവിട്ട് മോഹൻലാൽ
ആദ്യമൊക്കെ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നത് സമീപവാസികളിൽ ചിലർ ആദ്യമൊക്കെ തടഞ്ഞെങ്കിലും ആഷിഷിന്റെ നല്ല മനസിന് അഭിനന്ദനപ്രവാഹങ്ങളാണ് ഇപ്പോൾ പലയിടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിന് പുറമെ മൂന്ന് നിബിഢവനങ്ങളും ആശിഷ് ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. പ്രകൃതിയ്ക്കും ജീവജാലങ്ങൾക്കും തുണയാകുന്നതിനായി ഒരുക്കിയ ഓരോ വനത്തിലും 280 ലധികം മരങ്ങളും ചെടികളും ഇപ്പോൾ ഉണ്ട്. മാസത്തിൽ എൺപതിനായിരത്തോളം രൂപയാണ് ഇത്തരം സാമൂഹ്യപ്രവർത്തനങ്ങൾക്കായി ആഷിഷ് മാറ്റിവയ്ക്കുന്നത്. മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിഷ് തന്റെ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നത്.
Story highlights; Ashish rescued over 300 stray dogs