മനസ് കീഴടക്കി പ്രണവും ദർശനയും; ഹൃദയം ചിത്രത്തിലെ രംഗം പുറത്തുവിട്ട് മോഹൻലാൽ

November 6, 2021

പ്രണവ് മോഹൻലാൽ നായകനാകുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലേതായി പുറത്തുവന്ന ദർശന എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുകയാണ് ചിത്രത്തിലെ ഒരു രംഗം. പ്രണവ് മോഹൻലാലും ദർശന രാജേന്ദ്രനും ഒന്നിച്ചുള്ള രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറെ വൈകാരികമായ രംഗം മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

Read also; സഹായം ചോദിച്ച് പിന്നാലെകൂടി പെൺകുട്ടി; ഇംഗ്ലീഷിൽ അനായാസം സംസാരിച്ച ആരതിയ്ക്ക് വിദ്യാഭ്യസം നൽകാമെന്നേറ്റ് ചലച്ചിത്രതാരം, വിഡിയോ

ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്ന് ടീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Story highlights; A Glimpse of Hridayam Movie