സഹായം ചോദിച്ച് പിന്നാലെകൂടി പെൺകുട്ടി; ഇംഗ്ലീഷിൽ അനായാസം സംസാരിച്ച ആരതിയ്ക്ക് വിദ്യാഭ്യസം നൽകാമെന്നേറ്റ് ചലച്ചിത്രതാരം, വിഡിയോ

November 5, 2021

തെരുവോരങ്ങളിലും ആരാധനാലയങ്ങളുടെ മുന്നിലുമൊക്കെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പിന്നാലെ നടക്കാറുള്ള കുട്ടികളെയും മുതിർന്നവരെയുമൊക്കെ നാം കാണാറുണ്ട്. അത്തരത്തിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പിന്നാലെകൂടിയ ഒരു പെൺകുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നത്. ബോളിവുഡ് ചലച്ചിത്രതാരം അനൂപം ഖേറിന് പിന്നാലെയാണ് ആരതി എന്ന് പേരുള്ള പെൺകുട്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് കൂടെക്കൂടിയത്.

നേപ്പാൾ യാത്രക്കിടെ കഠ്മണ്ഡുവിലെ ഒരു ക്ഷേത്രപരിസരത്തുവെച്ചാണ് ആരതി അനുപം ഖേറിനോട് പണം ചോദിച്ചുകൊണ്ട് അടുത്തെത്തിയത്. താരത്തിനോട് ഇംഗ്ലീഷിലാണ് ഈ പെൺകുട്ടി പണം യാചിച്ചത്. പണം ചോദിച്ചതിനുപിന്നാലെ കൂടെ നിന്ന് ഒരു ചിത്രം എടുക്കണം എന്ന ആവശ്യവും ഈ പെൺകുട്ടി ഉന്നയിച്ചു. ഇംഗ്ലീഷിൽ വളരെ നന്നായി ഈ പെൺകുട്ടി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടിയെക്കുറിച്ച് കൂടുതലായി അനൂപം ഖേർ ചോദിച്ചറിഞ്ഞു.

Read also: റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

വളരെ പാവപ്പെട്ട കുടുംബമാണ് തന്റേത്, ഭിക്ഷയാചിക്കാനായി കുറച്ചൊക്കെ ഇംഗ്ലീഷ് പഠിച്ചെടുത്തതാണ് താനെന്നും പെൺകുട്ടി പറഞ്ഞു. കൂടാതെ, തനിക്ക് സ്കൂളിൽ പോകാൻ ആഗ്രഹം ഉണ്ട്. പണം ഇല്ലാത്തതിനാലാണ് സ്കൂളിൽ പോകാത്തതെന്നും പറഞ്ഞ ആരതി തന്നെ സ്കൂളിൽ അയക്കാൻ സഹായിക്കാമോയെന്ന് താരത്തിനോട് ചോദിക്കുന്നുണ്ട്. ഇതോടെ വിദ്യാഭ്യസം നൽകാമെന്ന് അനൂപം ഖേറും വാക്ക് നൽകി. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

Story highlights: video of girl begging in english impressed by an actor