ധനുഷിന്റെ നായികയായി സാറാ അലിഖാൻ, ഒപ്പം അക്ഷയ് കുമാറും-ചിരിയും നൊമ്പരവും നിറച്ച് ‘അത്രംഗി രേ’ ട്രെയ്‌ലർ

November 24, 2021

 ‘രാഞ്ജന’യുടെ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ചിത്രമാണ് ‘അത്രംഗി രേ’. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവർക്കൊപ്പം ധനുഷ് വേഷമിടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്ന ‘രാഞ്ജന’യുടെ സംവിധായകൻ ആനന്ദ് എൽ ആണ് ‘അത്രംഗി രേ’യും സംവിധാനം ചെയ്യുന്നത്. ഏഴ് വർഷത്തിന് ശേഷം ധനുഷ് സംവിധായകൻ ആനന്ദ് എൽ റായിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘അത്രംഗി രേ’. 

Read More: ‘ഇവിടുത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ, കൊറച്ച് മോനും കഴിച്ചോ…’- അനുഭവം പങ്കുവെച്ച് ജയസൂര്യ

ഹിമാൻഷു ശർമയാണ് ‘അത്രംഗി രേ’യുടെ രചന നിർവഹിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകരുന്നു. 2022ലെ പ്രണയ ദിനത്തിൽ ചിത്രം റിലീസ് ചെയ്യാമെന്നാണ് ‘അത്രംഗി രേ’ ടീം പ്രതീക്ഷിക്കുന്നത്. എല്ലാ സുരക്ഷാ നടപടികളും പാലിച്ച് മധുര, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

Story highlights- Atrangi Re Official Trailer