‘എന്റെ മാലാഖക്കുട്ടി’- മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് നടി ഭാമ

November 11, 2021

ശാലീനതയിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഭാമ. വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച താരം വിവാഹ ശേഷം മകൾ പിറന്നതോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സ്‌ക്രീനിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭാമ. കുടുംബ വിശേഷങ്ങളും പഴയ സിനിമാ ഓർമ്മകളുമെല്ലാം ഭാമ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടെങ്കിലും ചിത്രമൊന്നും ഇതുവരെ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

‘എന്റെ മാലാഖക്കുട്ടി’ എന്ന ക്യാപ്ഷനൊപ്പമാണ് ഭാമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബിസിനസ്സുകാരനായ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം ഭാമ പങ്കുവെച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.

Read More: ലൂസിഫറിലെ ബോബി വീണ്ടും മലയാളത്തിലേക്ക്; കടുവയിലും വില്ലനാകാൻ വിവേക് ഒബ്‌റോയ് ?

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിൽ സജീവമായിരുന്ന ഭാമ പരസ്യ രംഗത്തും സജീവമായിരുന്നു. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.

Story highlights- bhama shares daughter’s video