കൊടും കുറ്റവാളി ബോബ് ബിശ്വാസായി അഭിഷേക് ബച്ചൻ- ട്രെയ്‌ലർ

November 20, 2021

സുജോയ് ഘോഷിന്റെ ക്രൈം ത്രില്ലർ ചിത്രം കഹാനിയിൽ ഉടനീളം പേരുകൊണ്ടുമാത്രം നിറഞ്ഞു നിന്ന കഥാപാത്രമാണ് ബോബ് ബിശ്വാസ്. വിദ്യ ബാലൻ നായികയായ ചിത്രത്തിൽ ഒരു സീരിയൽ കില്ലറായാണ് ഈ കഥാപത്രം എത്തുന്നത്. സസ്വാത ചാറ്റർജിയായിരുന്നു കഹാനിയിൽ ഈ വേഷം അവതരിപ്പിച്ചത്.  ഇപ്പോൾ അഭിഷേക് ബച്ചനെ നായകനാക്കി ഈ കഥാപാത്രത്തിന്റെ പേരിൽ ഒരു സിനിമ തന്നെ ഒരുങ്ങിയിരിക്കുകയാണ്.

സുജോയ് ഘോഷിൻറെ മകളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. കഥാപാത്രത്തിനായി അഭിഷേക് ബച്ചൻ നടത്തിയ മേക്കോവർ വളരെയധികം ശ്രദ്ധനേടുകയാണ്. കൊൽക്കത്തയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്.

കഹാനിയിലെ കഥാപാത്രത്തിന്റെ അതേരൂപത്തിലാണ് അഭിഷേക് എത്തുന്നത്. ബോബ് ബിശ്വാസിൽ അഭിഷേക് ബച്ചനൊപ്പം വേഷമിടുന്നത് ചിത്രാംഗദ സിംഗാണ്.

Read More: പ്രേക്ഷകരെ കണ്ണീരണിയിച്ച ‘ജയ് ഭീമി’ലെ സൂര്യയുടെ വൈകാരിക രംഗം- വിഡിയോ

ബോബ് ബിശ്വാസ് നിർമ്മിക്കുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ്. സുജോയ് ഘോഷ് മകൾ ദിയ അന്നപൂർണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബ് ബിശ്വാസിന്റെ ആദ്യ ഷെഡ്യൂൾ ജനുവരിയിൽ ആരംഭിച്ചുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം അത് തടസ്സപ്പെട്ടിരുന്നു. അതേസമയം, അഭിഷേക് നായകനായ ദി ബിഗ് ബുൾ ഒരുങ്ങുകയാണ്.

Story highlights- bob biswas trailer